Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › ഭക്ഷണം

ദൈനംദിന ജീവിതം

ബൈബിളിൽ ഭക്ഷണം

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 38 ഭാഗങ്ങൾ, വരി വരിയായി.

ആളുകൾ എന്തു ഭക്ഷിച്ചു

  • വീട്ടുകാർക്കു കോലാട്ടിൻപാൽസദൃ 27:27
    വാക്യങ്ങൾ
    സദൃ 27:27കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.
  • തൈരും പാലും കുഞ്ഞാടുകളുടെ മേദസ്സും നല്ല കോതമ്പുംആവർത്തനം 32:14
    വാക്യങ്ങൾ
    ആവർത്തനം 32:14പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിൻകുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
  • സഹസ്രാധിപനു പത്തു പാൽക്കട്ടി1 ശമു 17:17–18
    വാക്യങ്ങൾ
    1 ശമു 17:17–18യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക. ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
  • ദാവീദിന്റെ ആളുകൾക്കു കോതമ്പും യവവും അമരയും പയറും തേനും പാൽക്കട്ടിയും2 ശമു 17:28
    വാക്യങ്ങൾ
    2 ശമു 17:28കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാൻ കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു, തേൻ, വെണ്ണ, ആടു, പശുവിൻ പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവർ പറഞ്ഞു.
  • അബ്രാഹാം അപ്പവും ഇളയ കാളക്കുട്ടിയും തൈരും പാലും വിളമ്പുന്നുഉല്പ 18:5–8
    വാക്യങ്ങൾ
    ഉല്പ 18:5–8ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.
  • രൂത്ത് അപ്പം ചാറ്റിൽ മുക്കി മലർ തിന്നുന്നുരൂത്ത് 2:14
    വാക്യങ്ങൾ
    രൂത്ത് 2:14ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
  • എല്ലാവർക്കും ഒരു അപ്പവും ഒരു ഈന്തപ്പഴയടയും ഒരു മുന്തിരിയടയും2 ശമു 6:19
    വാക്യങ്ങൾ
    2 ശമു 6:19പിന്നെ അവൻ യിസ്രായേലിന്റെ സൎവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാൎക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
  • അബീഗയിൽ അപ്പവും വീഞ്ഞും ആടുകളും ഉണക്കമുന്തിരിയും അത്തിയടയും കൊണ്ടുവരുന്നു1 ശമു 25:18
    വാക്യങ്ങൾ
    1 ശമു 25:18ഉടനെ അബീഗയിൽ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്കമുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;
  • സീബാ ദാവീദിന് അപ്പവും ഉണക്കമുന്തിരിയും വേനൽക്കാല പഴങ്ങളും കൊണ്ടുവരുന്നു2 ശമു 16:1–2
    വാക്യങ്ങൾ
    2 ശമു 16:1–2ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാൎക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാൎക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവൎക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
  • വിശന്നു തളർന്ന ഒരു മിസ്രയീമ്യൻ അത്തിയടയും ഉണക്കമുന്തിരിയും തിന്നു ഉന്മേഷം പ്രാപിക്കുന്നു1 ശമു 30:11–12
    വാക്യങ്ങൾ
    1 ശമു 30:11–12അവർ വയലിൽവെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവൻ തിന്നു; അവന്നു കുടിപ്പാൻ വെള്ളവും കൊടുത്തു. അവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന്നു ഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
  • മിസ്രയീമിലെ മീൻ, വെള്ളരിക്ക, മത്തങ്ങ, ഉള്ളിത്തണ്ട്, ഉള്ളി, വെള്ളുള്ളിസംഖ്യാ 11:5
    വാക്യങ്ങൾ
    സംഖ്യാ 11:5ഞങ്ങൾ മിസ്രയീമിൽവെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓൎക്കുന്നു.
  • അപ്പവും പയറുപായസവുംഉല്പ 25:34
    വാക്യങ്ങൾ
    ഉല്പ 25:34യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു
  • മന്നയ്ക്കു തേൻ ചേർത്ത ദോശയുടെ രുചിയായിരുന്നുപുറ 16:31
    വാക്യങ്ങൾ
    പുറ 16:31യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.
  • ദേശത്തിലെ മലർ; പിന്നെ മന്ന നിന്നുപോയിയോശുവ 5:11–12
    വാക്യങ്ങൾ
    യോശുവ 5:11–12പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു. അവർ ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവർ കനാൻദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.
  • കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും ചേർത്ത അപ്പംയെഹെ 4:9
    വാക്യങ്ങൾ
    യെഹെ 4:9നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.
  • ദാനീയേൽ സസ്യാഹാരവും വെള്ളവും മാത്രം ചോദിക്കുന്നുദാനീ 1:12
    വാക്യങ്ങൾ
    ദാനീ 1:12അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാൎത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ.
  • കാക്കകൾ രാവിലെയും വൈകുന്നേരവും ഏലീയാവിന് അപ്പവും ഇറച്ചിയും കൊണ്ടുവരുന്നു1 രാജാ 17:6
    വാക്യങ്ങൾ
    1 രാജാ 17:6കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
  • യോഹന്നാൻ സ്നാപകൻ വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചുമത്താ 3:4
    വാക്യങ്ങൾ
    മത്താ 3:4യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
  • തടിപ്പിച്ച കാളയെക്കാൾ സ്നേഹത്തോടുകൂടിയ സസ്യഭോജനം നല്ലത്സദൃ 15:17
    വാക്യങ്ങൾ
    സദൃ 15:17ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
  • മകൻ അപ്പമോ മീനോ ചോദിക്കുന്നുമത്താ 7:9–10
    വാക്യങ്ങൾ
    മത്താ 7:9–10മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
  • തടാകത്തിന്നരികെ കനലിൽ മീനും അപ്പവുംയോഹന്നാൻ 21:9
    വാക്യങ്ങൾ
    യോഹന്നാൻ 21:9കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
  • ഉയിർത്തെഴുന്നേറ്റ യേശു ഒരു കഷണം വറുത്ത മീൻ തിന്നുന്നുലൂക്കൊ 24:42
    വാക്യങ്ങൾ
    ലൂക്കൊ 24:42അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു.

ഭക്ഷണമേശയിൽ

  • റിബെക്കാ രണ്ടു കോലാട്ടിൻകുട്ടികളെക്കൊണ്ടു രുചിയുള്ള ഭോജനം ഒരുക്കുന്നുഉല്പ 27:9
    വാക്യങ്ങൾ
    ഉല്പ 27:9ആട്ടിൻകൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.
  • സ്ത്രീകൾ പാചകക്കാരികളും അപ്പക്കാരികളുമായി ജോലിചെയ്തു1 ശമു 8:13, സദൃ 31:15
    വാക്യങ്ങൾ
    1 ശമു 8:13അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
    സദൃ 31:15അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവൎക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.
  • മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷിക്കുമായിരുന്നില്ലഉല്പ 43:32
    വാക്യങ്ങൾ
    ഉല്പ 43:32അവർ അവന്നു പ്രത്യേകവും അവൎക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യൎക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യൎക്കു വെറുപ്പു ആകുന്നു.
  • അപ്പം നുറുക്കുംമുമ്പ് സ്തോത്രം ചെയ്യുന്നുമർക്കൊ 8:6, ലൂക്കൊ 24:30, പ്രവൃത്തികൾ 27:35
    വാക്യങ്ങൾ
    മർക്കൊ 8:6അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
    ലൂക്കൊ 24:30അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവൎക്കു കൊടുത്തു.
    പ്രവൃത്തികൾ 27:35ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
  • അന്ത്യ അത്താഴത്തിനുശേഷം ഒരു സ്തോത്രഗീതം പാടുന്നുമത്താ 26:30
    വാക്യങ്ങൾ
    മത്താ 26:30പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.

ഭക്ഷണമായി വിലക്കിയവ

  • കരയിലെ മൃഗങ്ങൾ: കുളമ്പു പിളർന്നതും അയവിറക്കുന്നതും മാത്രംലേവ്യ 11:3–4
    വാക്യങ്ങൾ
    ലേവ്യ 11:3–4മൃഗങ്ങളിൽ കുളമ്പു പിളൎന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം. എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളൎന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളൎന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.
  • ജലജന്തുക്കൾ: ചിറകും ചെതുമ്പലുമുള്ളവ മാത്രംലേവ്യ 11:9–10
    വാക്യങ്ങൾ
    ലേവ്യ 11:9–10വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങൾക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങൾക്കു തിന്നാം. എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
  • കഴുകനും ദുർഗ്ഗന്ധമുള്ള കഴുകനും പട്ടികയിലെ മറ്റു പക്ഷികളും തിന്നരുത്ലേവ്യ 11:13
    വാക്യങ്ങൾ
    ലേവ്യ 11:13പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു,
  • വെട്ടുക്കിളി, വിട്ടിൽ, ചീവീട്, തുള്ളൻ എന്നിവയെ തിന്നാംലേവ്യ 11:21–22
    വാക്യങ്ങൾ
    ലേവ്യ 11:21–22എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം. ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.
  • രക്തം ഒഴുക്കിക്കളഞ്ഞ് മണ്ണിട്ടു മൂടുന്നുലേവ്യ 17:13–14
    വാക്യങ്ങൾ
    ലേവ്യ 17:13–14യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.
  • വയലിൽവെച്ചു മൃഗം കടിച്ചുകീറിയതിന്റെ മാംസം തിന്നരുത്പുറ 22:31
    വാക്യങ്ങൾ
    പുറ 22:31നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങൾ അതിനെ നായ്ക്കൾക്കു ഇട്ടുകളയേണം.
  • ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്പുറ 23:19, ആവർത്തനം 14:21
    വാക്യങ്ങൾ
    പുറ 23:19നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
    ആവർത്തനം 14:21താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വില്ക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.