പര്യവേക്ഷണം › പഴയ മാപ്പുകൾ › തിലെമാൻ സ്റ്റെല്ലയുടെ വിശുദ്ധനാട്
മാപ്പ് മുഴുവൻ വലിപ്പത്തിൽ തുറക്കുക (3000 × 2287)
പഴയ മാപ്പുകൾ · ഏകദേശം 1600
തിലെമാൻ സ്റ്റെല്ലയുടെ വിശുദ്ധനാട് മാപ്പ് നിർമ്മാതാവ്: Stella, Tilemann · വർഷം: ഏകദേശം 1600
ജർമ്മൻ പണ്ഡിതനായ തിലെമാൻ സ്റ്റെല്ല വരച്ച്, ഗെരാർഡ് ദെ യോഡെ ആന്റ്വെർപ്പിൽ പ്രസിദ്ധീകരിച്ച വാഗ്ദത്തദേശത്തിന്റെ ഒരു ഭൂപടം. കടൽത്തീരം മുകൾഭാഗത്തുകൂടെ നീളുന്നു, അതായത് പടിഞ്ഞാറ് മുകളിലാണ്; ദേശം യിസ്രായേൽഗോത്രങ്ങൾക്കായി വിഭജിച്ചിരിക്കുന്നു. താഴത്തെ അരികിലൂടെ യെരൂശലേമിന്റെ ഒരു ദൃശ്യം — ഇടത്ത് ബേത്ത്ലേഹെമിലെ ചാപ്പലും വലത്ത് തിരുക്കല്ലറയ്ക്കു മേലുള്ള ചാപ്പലും.
Library of Congress-ൽ ഈ മാപ്പ്
ഭാഗങ്ങൾ സംഖ്യാ 34:1–12 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങൾ കനാൻദേശത്തു എത്തുമ്പോൾ നിങ്ങൾക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം. തെക്കെഭാഗം സീൻമരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിർ കിഴക്കു ഉപ്പുകടലിന്റെ അറ്റംതുടങ്ങി ആയിരിക്കേണം. പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബൎന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം. പിന്നെ അതിർ അസ്മോൻതുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം. പടിഞ്ഞാറോ മഹാസമുദ്രം അതിർ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിർ. വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപൎവ്വതം നിങ്ങളുടെ അതിരാക്കേണം. ഹോർപൎവ്വതംമുതൽ ഹമാത്ത്വരെ അതിരാക്കേണം. സെദാദിൽ ആ അതിർ അവസാനിക്കേണം; പിന്നെ അതിർ സിഫ്രോൻവരെ ചെന്നു ഹസാർ-ഏനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിർ. കിഴക്കോ ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം. ശെഫാംതുടങ്ങി ആ അതിർ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത്കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം. അവിടെനിന്നു യോൎദ്ദാൻവഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം.