ബൈബിൾ › സങ്കീർത്തനങ്ങൾ › 134
SVP · അദ്ധ്യായം 134 / 150
സങ്കീർത്തനങ്ങൾ 134
1ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
2വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയൎത്തി യഹോവയെ വാഴ്ത്തുവിൻ.
3ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
സത്യവേദപുസ്തകം (1910) (SVP, 1910)